മലപ്പുറം: യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. വിവാഹമോചനത്തിന്റെ ഭാഗമായി കുടുംബകോടതിയിൽ കൗൺസിലിംഗിനെത്തിയപ്പോഴാണ് ആക്രമണം. സംഭവത്തിൽ മേലാറ്റൂർ എടപ്പറ്റ സ്വദേശി മൻസൂർ അലിയെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം എടപ്പറ്റ സ്വദേശിനിക്ക് നേരെയായിരുന്നു വധശ്രമമുണ്ടായത്. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുകയായിരുന്നു യുവതി. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. പിന്നീട് വിവാഹമോചനത്തിന്റെ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷനുള്ളിലുള്ള കുടുംബകോടതിയിൽ ഇരുവരും കൗൺസിലിംഗിനെത്തി.
ഇതിനിടെയാണ് കൗൺസിലിംഗിന് തൊട്ടു മുൻപ് പ്രതി മൻസൂർ അലി കൈയ്യിൽ കരുതിയിരുന്ന പെട്രോൾ യുവതിക്ക് നേരെ ഒഴിച്ചത്. സംഭവത്തിൽ വധശ്രമത്തിന് മൻസൂർ അലിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments