തൃശൂർ: പാറമേക്കാവ് മേള പ്രമാണി സ്ഥാനത്ത് നിന്ന് പെരുവനം കുട്ടൻ മാരാരെ മാറ്റി. കിഴക്കൂട്ട് അനിയൻ മാരാരെ പുതിയ മേള പ്രമാണിയായി പാറമേക്കാവ് ദേവസ്വം ബോർഡ് നിശ്ചയിച്ചു. ചൊവ്വാഴ്ച നടന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
പുതിയ മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ 1961 മുതൽ പൂരത്തിൽ സജീവമാണ്. എല്ലാവർക്കും അവസരം നൽകുന്നതിന്റെ ഭാഗമായാണ് അനിയൻ മാരാരെ മേള പ്രമാണിയായി നിശ്ചയിച്ചതെന്ന് ദേവസ്വം സെക്രട്ടറി വ്യക്തമാക്കി.
കേരളത്തിലെ പ്രശസ്തനായ ചെണ്ട വിദ്വാനാണ് പെരുവനം സ്വദേശിയായി കുട്ടൻ മാരാർ. കഴിഞ്ഞ 24 വർഷമായി ഇദ്ദേഹമായിരുന്നു തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തിലെ പ്രമാണി. 2011ൽ ഇദ്ദേഹത്തിന് പദ്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
Comments