ആലപ്പുഴ: കരുനാഗപ്പളളി ലഹരിക്കടത്ത് കേസില്‍ ആരോപണം നേരിട്ട സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗം ഷാനവാസിനെതിരെ ഇഡിയ്ക്ക് പരാതി നല്കി പാര്‍ട്ടി പ്രവര്‍ത്തകര്‍. ആലപ്പുഴയിലെ തന്നെ മൂന്ന് പ്രവര്‍ത്തകരാണ് പരാതി കൊടുത്തിരിക്കുന്നത്. ഷാനവാസിന്റെ സ്വത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
അതേ സമയം ഷാനവാസിനെ സംരക്ഷിക്കുന്നതില്‍ സിപിഎമ്മില്‍ തന്നെ അതൃപ്തി പുകയുകയാണ്. ഷാനവാസിനെ പുറത്താക്കണമെന്ന് ജില്ലാ സെക്രട്ടറി തന്നെ ജില്ലാ സെക്രട്ടറിയേറ്റില്‍ ആവശ്യപ്പെട്ടെങ്കിലും ഒരു വിഭാഗം ഇതിനെ എതിര്‍ത്ത് രംഗത്തുവന്നു. ഷാജഹാനെതിരെ പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിക്കരുതെന്ന് മന്ത്രി സജി ചെറിയാന്റെ പിഎസ് ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചു.
ഷാനവാസിനെ സംരക്ഷിക്കുന്നത് മന്ത്രി സജി ചെറിയാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് കുറ്റപ്പെടുത്തിയിരുന്നു. വിഷയം നടന്ന് മൂന്നാം നാളാണ് ഇയാളെ ചോദ്യം ചെയ്യാന്‍പോലും പോലീസ് തയാറായതെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് നിര്‍ലോഭം പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കി നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments