മുംബൈ : മുംബൈയിലെ ധിരുഭായ് അംബാനി സ്കൂളിലാണ് അജ്ഞാതന്റെ ബോംബ് ഭിഷണി. ഫോൺ വഴിയാണ് അജ്ഞാതൻ സ്കൂൾ അധികൃതർക്കെതിരെ ഭീഷണി സന്ദേശം മുഴക്കിയത്. സ്കൂളിലെ ലാൻഡ് ഫോണിലേക്ക് വൈകുന്നേരം 4.30 ഓടെയാണ് സ്കൂളിൽ ടൈം ബോബ് വച്ചിട്ടുണ്ടെന്നുള്ള വ്യാജ സന്ദേശമെത്തിയത്. പിന്നാലെ ഫോൺകോൾ കട്ടാക്കുകയായിരുന്നു.
സ്കൂൾ അധികൃതർ ഉടൻ പോലീസിനെ വിവരമറിയിക്കുകയും തുടർന്ന് പോലീസ് സ്കൂളിലെത്തി അന്വേഷണം നടത്തുകയും ചെയ്തു. സ്കൂൾ അധികൃതരുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം ഫോൺ വിളിച്ചയാളെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രതിക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Comments