ഗോൾഡൻ ഗ്ലോബ്സ് അവാർഡ് പങ്കെടുക്കാൻ ജൂനിയർ എൻടിആർ ഇപ്പോൾ ലോസ് ഏഞ്ചൽസിലെത്തിയ ജൂനിയർ എൻ ടി ആറിന് ഗംഭീരസ്വീകരണം . ഗാലാ നൈറ്റ് റെഡ് കാർപെറ്റിൽ എത്തുന്നതിന് മുമ്പ്, മാൻ ഓഫ് മാസ്സ് ടിസിഎൽ ചൈനീസ് തിയേറ്ററിലെ ഒരു സ്ക്രീനിംഗിലും അദ്ദേഹം പങ്കെടുത്തു.
‘ജയ് എൻടിആർ!’ മുഴക്കി എത്തിയ ആരാധകരുടെ കൂട്ടത്തോടൊപ്പം ചിത്രങ്ങൾ എടുക്കുകയും സംവദിക്കുകയും ചെയ്തു. ജൂനിയർ എൻടിആറിന്റെ ഫാൻ ക്ലബ്ബുകൾ, നടന്റെ പേരുള്ള ബാനറുകൾ, ബിൽബോർഡുകൾ എന്നിവയും കൊണ്ടാണ് ജൂനിയർ എൻ ടി ആറിന്റെ ആരാധകർ എത്തിയത്.
ആർആർആറിലെ ഭീമാകാൻ താൻ ഏകദേശം 18 മാസത്തോളം കഠിനമായി പരിശീലനം നടത്തിയിരുന്നുവെന്നും 7 കിലോയോളം മസില് കൂട്ടിയെന്നും താരം പറഞ്ഞു. ശരീരഭാരം കൂട്ടാനായി ഒരു ദിവസം ഏഴ് തവണ ഭക്ഷണം കഴിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.
Comments