ശ്രീനഗർ: മഞ്ഞുവീഴ്ചയിൽ കുടുങ്ങി ദുരിതത്തിലായ ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ച് സൈന്യം. ജമ്മുകശ്മീരിലെ ചതൗലി ഗ്രാമത്തിലാണ് സംഭവം. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആശുപത്രിയിൽ പോകാൻ സാധിക്കാതിരുന്നതോടെ യുവതി സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു.
കഠിന വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മിശ്രാ ബീഗമെന്ന യുവതി സൈനിക ക്യാമ്പിലേക്ക് ഫോൺചെയ്ത് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ഉടൻ തന്നെ പരോയിലെ കരസേനയുടെ ചിനാർ കോർപ്‌സ് സംഘമെത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചു. മഞ്ഞ്‌വീഴ്ച പ്രതികുലമായിട്ടും റോഡ് ബുദ്ധിമുട്ടുകൾ വകവയ്‌ക്കാതെയും കിലോമീറ്ററോളം നടന്നാണ് യുവതിയെ സൈന്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.
Comments