കണ്ണൂർ: ഇരുപതോളം വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. തളിപ്പറമ്പ് സ്കൂൾ അദ്ധ്യാപകൻ കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് അറസ്റ്റിലായത്. അഞ്ച് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പീഡന വിവരങ്ങൾ പുറത്തുവന്നത്.
അദ്ധ്യാപിക നടത്തിയ കൗൺസിലിംഗിലാണ് പീഡനം നടന്നതായി വിദ്യാർത്ഥിനികൾ വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. പിന്നാലെ പോലീസ് കേസ് എടുക്കുകയായിരുന്നു. നാലുവർഷമായി ഇയാൾ ഈ സ്കൂളിൽ ജോലി ചെയ്തുവരുകയായിരുന്നു. മുൻപ് ജോലി ചെയ്തിരുന്ന സ്കൂളിലും ഇയാൾക്കെതിരെ സമാന രീതിയിൽ പരാതി ഉയർന്നിരുന്നതായാണ് പുറത്തുവരുന്ന വിവരം.
നിലവിൽ അഞ്ച് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments