ലക്നൗ : ഇസ്ലാം മതത്തിലെ ആചാരങ്ങൾ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് മുസ്ലീം യുവതി ഹിന്ദു യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. യുപിയിലെ ബദൗണിലാണ് സംഭവം. മുസ്ലീം പെൺകുട്ടിയായിരുന്ന ഇൽമ ഖാനാണ് തന്റെ സഹോദരിയുടെ വിവാഹ ജീവിതം കണ്ട് മടുത്ത് ഹിന്ദുവായ സോമേഷിനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തത്.
എന്നാൽ, ഇൽമയുടെ കുടുംബാംഗങ്ങൾ ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. തുടർന്ന് യുവതി സോമേഷ് ശർമ്മയ്‌ക്കൊപ്പം സ്വന്തം ഇഷ്ടപ്രകാരം പോകുകയായിരുന്നു.സോമേഷിനൊപ്പം വീട് വിട്ടിറങ്ങിയ ഇൽമ ബറേലിയിലെ ആശ്രമത്തിൽ വെച്ച് ഇസ്ലാം മതം ഉപേക്ഷിച്ചു. പുരോഹിതന്മാർ ഇൽമയെ ഗംഗാ ജലം നൽകി ശുദ്ധീകരിച്ച്, ഹിന്ദുമതത്തിലേക്ക് മാറ്റി. ഹിന്ദുവായ ശേഷം സൗമ്യ എന്ന് പേര് മാറ്റി. ഇതിന് ശേഷം സൗമ്യയും സോമേഷ് ശർമ്മയും ക്ഷേത്രത്തിൽ വെച്ച് വിവാഹിതയായി.
സൗമ്യയുടെ വിവാഹിതയായ സഹോദരിക്ക് മുത്വലാഖിന്റെ പേരിൽ ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും നിരന്തരം പീഡനങ്ങൾ സഹിക്കേണ്ടി വന്നിരുന്നു . ഇതാണ് സൗമ്യ മാറി ചിന്തിക്കാൻ കാരണമായത്. ക്രമേണ സൗമ്യ ഹിന്ദുമതത്തിലേക്ക് മാറാൻ ആഗ്രഹിക്കുകയും ഇൽമ ഖാനിൽ നിന്ന് സൗമ്യയായി മാറുകയും ചെയ്തു.
വിവാഹത്തിനു ശേഷം ഇരുവർക്കുമെതിരെ സൗമ്യയുടെ കുടുംബം ഭീഷണി ഉയർത്തിയിട്ടുണ്ട്. സമ്മർദമോ അത്യാഗ്രഹമോ കൊണ്ടല്ല താൻ മതം മാറിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും സൗമ്യ പറഞ്ഞു.ഇസ്ലാമിൽ മുത്തലാഖ് ഉണ്ടെന്നും അത് തനിക്ക് ഇഷ്ടമല്ലെന്നും സൗമ്യ പറഞ്ഞു. ഒരു ഹിന്ദു ആൺകുട്ടിയെ വിവാഹം കഴിക്കുന്നതാണ് സുരക്ഷിതത്വം . വിവാഹശേഷം സഹോദരിക്ക് നിരന്തരം പീഡനമേൽക്കേണ്ടി വന്നുവെന്നും സൗമ്യ പറയുന്നു.
സോമേഷിനും കുടുംബാംഗങ്ങൾക്കും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്
Comments