ശ്രീനഗർ : ജമ്മു കശ്മീർ ബുദ്ഗം ജില്ലയിൽ ട്രെയിൻ പാളം തെറ്റി. കഴിഞ്ഞ ദിവസം മഴ്മ മേഖലയിലാണ് സംഭവം. സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുൻപാണ് പാളം തെറ്റി ട്രെയിൻ മുന്നോട്ട് നീങ്ങിയത്. അപകടത്തിൽ നിന്ന് തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
ബനിഹാലിൽ നിന്ന് മഴ്മയിലേക്ക് വരികയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. സ്റ്റേഷനിലേക്ക് അടുക്കുന്നതിനാൽ ട്രെയിനിന്റെ വേഗത കുറവായിരുന്നു. അതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. മുഴുവൻ യാത്രക്കാരെയും സുരക്ഷിതരാണെന്ന് തഹസിൽദാർ മഗം സഫർ അഹമ്മദ് അറിയിച്ചു.
Comments