എറണാകുളം: ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറി എസ്ഐ. എറണാകുളം പനങ്ങോട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ വിശ്രമമുറിയിൽ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ വാതിൽ ചവിട്ടി പൊളിച്ചാണ് പുറത്തിറക്കിയത്. സംഭവത്തിൽ എസ്ഐ ജിൻസൻ ഡൊമനിക്കിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ സ്റ്റേഷൻ ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് എസ്ഐ അധിക്ഷേപ വാക്കുകൾ പറഞ്ഞ് മുറിയിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് ആരോപണം. സംഭവത്തിൽ ഡിസിപിയുടെ നിർദ്ദേശപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്യൂട്ടി വിഭജനവുമായി ബന്ധപ്പെട്ട് എസ്ഐയും ഉദ്യോഗസ്ഥരും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
Comments