കുന്ദാപൂർ ; എന്തുകൊണ്ട് ഒരു ഇസ്ലാം മത വിശ്വാസി കൊല്ലൂർ മൂകാംബികാ ദേവി ക്ഷേത്രത്തിൽ ചണ്ഡികാ ഹോമം നടത്തുന്നു . അതും വർഷം തോറും . ഈ ചോദ്യം ഉന്നയിച്ചാൽ ബല്ലാരിയിൽ നിന്നുള്ള ഈ മുസ്ലീം കൈകൂപ്പി ദേവിയെ ഒന്നു കൂടി സ്മരിക്കും. എന്നിട്ട് പറയും ‘ ഈ ക്ഷേത്രത്തിന്റെ ശക്തി മറ്റെങ്ങും കണ്ടിട്ടില്ല ‘
ബല്ലാരിക്ക് സമീപമുള്ള ഗ്രാമത്തിൽ കോൺട്രാക്ടറായിരുന്ന പിതാവ് ഇബ്രാഹിമാണ് കൊല്ലൂരിൽ ചണ്ഡികാഹോമം വഴിപാടായി നടത്താൻ ആരംഭിച്ചത് . ഹോമം നടത്തുന്നതിനൊപ്പം വർഷം തോറും കുടുംബാംഗങ്ങളുമായി കൊല്ലൂരിലെത്തുകയും ചെയ്യുമായിരുന്നു ഇബ്രാഹിം .
തങ്ങളുടെ ജീവിതത്തിൽ അഭിവൃദ്ധി കൈവരുത്തിയത് ഈ ചണ്ഡികാ ഹോമമാണെന്ന് അവർ വിശ്വസിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി കുടുംബത്തിലെ ഇളയ മകൻ മൻസൂറും ഭാര്യയും മക്കളുമാണ് വർഷത്തിലൊരിക്കൽ ചണ്ഡികാ ഹോമം നടത്താൻ എത്തുന്നത്.
“എല്ലാ ദൈവങ്ങളും ഒരുപോലെയാണ്. മൂകാംബിക ദേവിയുടെ ക്ഷേത്രത്തിൽ പൂജയും ചണ്ഡികാ ഹോമവും നടത്തുന്നത് കാരണം ഞങ്ങൾക്ക് പൂർണ്ണ മാനസിക സംതൃപ്തിയും സമാധാനവും ഉണ്ട്. മൂകാംബിക ദേവിയുടെ അനുഗ്രഹത്താൽ ഞങ്ങൾ സംതൃപ്തമായ ജീവിതവും നയിക്കുന്നു. ഈ ക്ഷേത്രത്തിന് ഒരു പ്രത്യേക ശക്തി തന്നെയാണുള്ളത് ‘ – വഴിപാടിനെ കുറിച്ച് ചോദിക്കുന്നവരോട് മൻസൂർ പറയുന്ന മറുപടി ഇതാണ്.
Comments