ശബരിമല ; മകരവിളക്ക് കാണാനെത്തി നടന്മാരായ ജയറാം , ജയം രവി എന്നിവർ . സുഹൃത്തുക്കൾക്കൊപ്പമാണ് രണ്ടു പേരും ശബരിമലയിലെത്തിയത്.
എപ്പോഴത്തേയും പോലെ മകരജ്യോതി കാണാനാണ് വന്നതെന്ന് ജയം രവി പറഞ്ഞു . ജയറാമിനെ ഗുരുസ്വാമിയെന്നാണ് വിശേഷിപ്പിച്ചത്. ഗുരുസ്വാമിയും നടനുമായ ജയറാം സാർ, ശശി സ്വാമി എന്നിവർക്കൊപ്പമാണ് വന്നത്. ഇവർ എപ്പോഴും കൂടെ വരാറുണ്ട്. എല്ലാം പോസിറ്റീവായാണ് കാണുന്നതെന്നും ജയം രവി പറഞ്ഞു.
തികഞ്ഞ അയ്യപ്പഭക്തനായ ജയറാം മുടങ്ങാതെ ശബരിമല ദര്‍ശനം നടത്തുന്നയാളാണ്.ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം ‘ ചിത്രംകണ്ട് തന്റെ കണ്ണ് നിറഞ്ഞുവെന്നും ജയറാം പറഞ്ഞിരുന്നു.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ ജയം രവിയായിരുന്നു ടൈറ്റിൽ റോളിൽ. ആഴ് വാർ കടിയാൻ നമ്പി എന്ന കഥാപാത്രമായി വേറിട്ട രൂപഭാവങ്ങളിൽ ജയറാമും ചിത്രത്തിലുണ്ടായിരുന്നു
Comments