പന്തളം ; മണികണ്ഠ വേഷത്തിൽ അയ്യനെ കാണാനെത്തി നേത്ര. തമിഴ്നാട് ധർമപുരി സ്വദേശി രാജമാണിക്യം-സുധ ദമ്പതികളുടെ മകളാണ് ഈ എട്ടു വയസ്സുകാരി. സംവിധായകൻ ജയ്സിങ് രാജ സംവിധാനം ചെയ്യുന്ന ശ്രീശബരി അയ്യപ്പൻ എന്ന തമിഴ് സിനിമയിൽ മണികണ്ഠ വേഷം അഭിനയിക്കുന്നത് നേത്രയാണ്. ഇതിന്റെ ചിത്രീകരണം ശബരിമല പന്തളം ഉൾപ്പെടെ സ്ഥലങ്ങളിൽ നടന്നു വരികയാണ്.കഴിഞ്ഞ ഓഗസ്റ്റ് 29ന് പന്തളത്ത് നടന്ന ഹരിവരാസനം ശതാബ്ദി ആഘോഷത്തിലും നേത്ര മണികണ്ഠ വേഷത്തിലെത്തിയിരുന്നു.
ബുധനാഴ്ച രാത്രിയോടെയെത്തിയ നേത്ര ഇന്നലെ ഘോഷയാത്ര പുറപ്പെട്ട ശേഷമാണ് മടങ്ങിയത്. വലിയ കോയിക്കൽ ക്ഷേത്രത്തിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, കലക്ടർ ദിവ്യ എസ്.അയ്യർ അടക്കമുള്ളവർക്കൊപ്പമിരുന്നു വിശേഷങ്ങൾ പങ്കു വച്ച നേത്രയെ കാണാൻ ആളുകൾ വട്ടം കൂടി. നേത്ര അഭിനയിക്കുന്ന സിനിമ 26ന് തിയറ്ററുകളിലെത്തും. വിജയ് പ്രസാദും പൂജയുമാണ് മറ്റ് മുഖ്യ അഭിനേതാക്കൾ.
Comments