ഭോപ്പാൽ : സൂര്യൻ ഉൾപ്പെടെ ഒമ്പത് ഗ്രഹങ്ങൾ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതായി ഏവരും അംഗീകരിക്കുന്നു. ഒൻപത് ഗ്രഹങ്ങളെ ഒരുമിച്ച് കാണുക, അതും അവരുടെ ഇണകൾക്കൊപ്പം, ഇന്ത്യയിൽ തന്നെ ഇതാദ്യമാകും ഇത്തരമൊരു ക്ഷേത്രം.
മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദാബ്ര താലൂക്കിലാണ് ഏറ്റവും വലിയ നവഗ്രഹ ക്ഷേത്രം നിർമ്മിക്കുന്നത്. 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു . ശാസ്ത്രത്തിന്റെയും ജ്യോതിഷത്തിന്റെയും വിശ്വാസങ്ങൾ കണക്കിലെടുത്താണ് ക്ഷേത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
12 ഏക്കർ ഭൂമിയിലാണ് ഈ ക്ഷേത്രം. .ദാബ്ര നഗരത്തിന്റെ മുഖച്ഛായ പോലും മാറ്റാൻ ഈ ക്ഷേത്രത്തിനാകുമെന്നാണ് ഭക്തർ പറയുന്നത് . മധ്യപ്രദേശിലെ ഏറ്റവും വലിയ നവഗ്രഹ ക്ഷേത്രമായിരിക്കും ഇത് . ക്ഷേത്ര ട്രസ്റ്റ് അവകാശപ്പെടുന്നു. ഒൻപത് ഗ്രഹങ്ങളെയും അവരുടെ ഭാര്യമാർക്കൊപ്പമാണ് പ്രതിഷ്ഠിക്കുന്നത്.
ദ്രാവിഡ, പേർഷ്യൻ, മിക്സഡ് ശൈലികളിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം . ക്ഷേത്രം മുഴുവൻ വൃത്താകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വാസ്തുവും ശാസ്ത്രവും ഇവിടെ ഒരുപോലെ ശ്രദ്ധിക്കപ്പെടുന്നു. ശാസ്ത്രമനുസരിച്ച് ഗ്രഹങ്ങൾ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നത്.
ക്ഷേത്രത്തിനു സമീപം വലിയൊരു കുളം നിർമ്മിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ പൂജയ്ക്കും മറ്റും എടുക്കുന്ന ജലം തിരികെ കുളത്തിലേക്ക് എത്തുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഇതിന്റെ നിർമ്മാണം പൂർത്തിയാകാനാണ് സാധ്യത. ക്ഷേത്രത്തിന്റെ നിർമ്മാണം ദാബ്ര പ്രദേശത്തെ ടൂറിസത്തിന് വലിയ ഉത്തേജനം നൽകും.
2012-ൽ പരശുരാമൻ ലോകന്യാസാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ക്ഷേത്രവും പരിസരവും ഉൾപ്പെടെ 12 ഏക്കറോളം സ്ഥലത്താണ് നിർമാണം പുരോഗമിക്കുന്നത്. ഇപ്പോൾ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹങ്ങൾക്കൊപ്പം കുളവും മറ്റ് സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലെത്തിയതായി ആർക്കിടെക്റ്റും എൻജിനീയറുമായ അനിൽ ശർമ പറഞ്ഞു.
നവഗ്രഹ ക്ഷേത്രത്തിന്റെ പ്രധാനഭാഗം 40,000 ചതുരശ്ര അടിയിലാണ് നിർമ്മിക്കുന്നത്.108 തൂണുകളിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം.ഒന്നാം നിലയിൽ സത്സംഗത്തിനും മതപരമായ പരിപാടികൾക്കുമായി ഹാൾ ഒരുക്കിയിട്ടുണ്ട്.ക്ഷേത്രപരിസരത്ത് 150 മുറികൾ, ഹാൾ, ലൈബ്രറി, ഭക്തർക്കുള്ള അടുക്കള എന്നിവയുണ്ടാകും.9,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള നക്ഷത്ര വനവും സ്ഥാപിക്കും.
ഒരു ഗ്രഹത്തിന്റെ ദൃഷ്ടി മറ്റൊരു ഗ്രഹത്തിൽ പതിക്കാത്ത വിധത്തിലാണ് വിഗ്രഹങ്ങൾ സ്ഥാപിക്കുക, അഷ്ടധാതുക്കളുടെയും വെണ്ണക്കല്ലിന്റെയും വിഗ്രഹങ്ങളാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. ജ്യോതിഷ ശാസ്ത്ര പ്രകാരം എല്ലാ ഗ്രഹങ്ങളുടെയും വിഗ്രഹങ്ങൾ ഉണ്ടാക്കി സ്ഥാപിക്കും. എല്ലാ വിഗ്രഹങ്ങളുടെയും ഉയരം സൂര്യദേവന്റെ വിഗ്രഹത്തിന്റെ ഉയരത്തിനനുസരിച്ച് ക്രമീകരിക്കും.
Comments