തൃശൂർ: നടൻ സുനിൽ സുഖദയുടെ കാർ ആക്രമിച്ചു. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമിച്ചത്. തൃശൂർ കുഴിക്കാട്ടുശേരിയിലാണ് സംഭവം.
സംഘത്തിൽ നാലുപേരുണ്ടായിരുന്നു. ഇവർ ചേർന്ന് തന്നെ മർദ്ദിച്ചുവെന്ന് സുനിൽ സുഖദ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സുനിൽ സുഖദയും അദ്ദേഹത്തിന്റെ നാടക സംഘവും കാറിൽ വരുമ്പോഴായിരുന്നു ആക്രമണം. സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾക്കും ആക്രമണത്തിൽ മർദ്ദനമേറ്റതായി നടൻ പരാതിപ്പെട്ടു.
Comments