കൊച്ചി : മാളികപ്പുറം വിജയമായതിന് പിന്നിൽ സാക്ഷാൽ അയ്യപ്പന്റെ അനുഗ്രഹമാണെന്ന് ഉണ്ണി മുകുന്ദൻ . ചിത്രം ഏറ്റവും നന്നാക്കണമെന്ന് മാത്രമാണ് ആഗ്രഹിച്ചത് . അതിനായി തുടർച്ചയായി റിവ്യൂസ് വായിച്ചു കൊണ്ടെയിരുന്നു . ശബരിമല വിവാദങ്ങൾ വന്ന സമയത്ത് ഏറെ വിഷമമായിരുന്നു . അത് ഏറെ വേദനിപ്പിച്ചു . ഇങ്ങനെയൊക്കെ വന്നല്ലോയെന്ന് ആലോചിച്ചു .
മാളികപ്പുറം എന്ന ചിത്രത്തിലൂടെ തനിക്ക് കിട്ടുന്നത് അയ്യപ്പനോടുള്ള സ്നേഹമാണ് . അതിന്റെ ഒരു ശതമാനം മാത്രമാണ് തനിക്ക് കിട്ടുന്നത് . പലരും പറഞ്ഞിരുന്നു ഇത് തന്റെ ഭാഗ്യമാണെന്ന് . അത് തന്നെയാണ് തോന്നുന്നത് . ഇത് ഒരു ഭാഗ്യം തന്നെയാണ് . ഈ വിജയത്തിനു പിന്നിലും അയ്യപ്പന്റെ അനുഗ്രഹമുണ്ട്.ഓഡിയോ ലോഞ്ചിൽ തന്നെ പറഞ്ഞിരുന്നു . തന്റെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഈ ചിത്രം ഉണ്ടാകുമെന്ന് .
സിനിമകൾക്ക് റിവ്യൂ ചെയ്യാൻ പണം കൊടുത്ത് ചിത്രം കണ്ട എല്ലാവർക്കും അവകാശമുണ്ട് . എന്നാൽ അത് വ്യക്തിപരമായ ആക്രമണമാകരുത് . അത്തരം റിവ്യൂസ് ഒക്കെ കാണുന്നുണ്ട് . റിയാക്ട് ചെയ്യാൻ അറിയാഞ്ഞിട്ടല്ല . പക്ഷെ അഭിപ്രായം പറയാനുള്ള സ്വാതന്ത്യ്രം എന്നത് നമ്മുടെ രാജ്യത്തെ മനോഹരമായ ഒരു രീതിയാണ് . എന്നാൽ അത് മാന്യമായ രീതിയിൽ വിനിയോഗിക്കുമ്പോഴാണ് അതിന് ഭംഗി കൂടുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു
Comments