തൃശൂർ : സിനിമാ താരം സുനിൽ സുഖദയുടെ കാറിനു നേരെയുണ്ടായ അക്രമത്തിൽ ബിന്ദു തങ്കം കല്യാണിയടക്കമുള്ളവർക്ക് തല്ല് കിട്ടിയതായി പരാതി . കാറിന് നേരെ ബൈക്കിലെത്തിയ സംഘമാണ് തൃശൂരില്‍ വച്ച് ആക്രമണം നടത്തിയത് . കാരണം അറിവായിട്ടില്ല.
സുനിൽ സുഖദ, ബിന്ദു തങ്കം കല്യാണി, നടന് സഞ്ജു എന്നിവരുൾപ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ചായിരുന്നു ആക്രമണം.കുഴിക്കാട്ടുശേരി കമ്യൂണിറ്റി ഹാളില്‍ ‘നിലവിളികള്‍ മര്മരങ്ങള് ആക്രോശങ്ങള്‍’ എന്ന നാടകത്തിന്റെ റിഹേഴ്സല്‍ ക്യാമ്പ് നടക്കുന്നുണ്ട്.
സുനില്‍ സുഖദ ക്യാമ്പില്‍ ഉണ്ടായിരുന്നു. അക്രമി സംഘം തന്നെ മർദ്ദിച്ചതായി വിശദീകരിച്ച നടൻ സുനിൽ സുഖദ ആളൂര്‍ പോലീസില്‍ കേസ് നല്കി.
Comments