തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നിയമവിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെയാണ് നടപടി.
തിരുവനന്തപുരം സിറ്റിയിൽ പേട്ട എസ്എച്ച്ഒ ഇൻസ്പെക്ടർ റിയാസ് ഖാൻ, തിരുവനന്തപുരം റൂറലിൽ മംഗലപുരം എസ്എച്ച്ഒ എച്ച്.എൽ സതീഷ്, തിരുവല്ലം എസ്ഐ സതീഷ് കുമാർ, ചേരാനല്ലൂർ എസ്എച്ച്ഒ ഐ.പി വിനോദ് കുമാർ എന്നിവരാണ് സസ്പെൻഷനിലായത്. വകുപ്പ് തല അന്വേഷണത്തെ തുടർന്ന് എഡിജിപി എം.ആർ അജിത് കുമാറിന്റേതാണ് നടപടി.
നേരത്തെ റെയിൽവെ ആസ്ഥാനത്തെ സിഐ അഭിലാഷ് ഡേവിഡിനെ ഡിജിപി സസ്പെൻഡ് ചെയ്തിരുന്നു. മണ്ണ് മാഫിയയുമായും ഭൂമി ഇടപാടുകാരുമായും അനധികൃത ബന്ധം കണ്ടെത്തിയതിനെ തുടർന്നും ഭൂമാഫിയ സംഘങ്ങൾക്ക് മധ്യസ്ഥത വഹിച്ചുവെന്ന പരാതി ഉയർന്നതിനെ തുടർന്നുമാണ് നടപടി.
Comments