ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷമായി ജെ.പി നദ്ദ തുടരും. 2024 ജൂൺ വരെ അദ്ധ്യക്ഷസ്ഥാനത്ത് നദ്ദയുണ്ടാകുമെന്ന് പാർട്ടി അറിയിച്ചു. ഡൽഹിയിൽ നടക്കുന്ന ദേശീയ നിർവാഹക സമിതി യോഗത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.
ഇക്കൊല്ലം ഒമ്പത് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ പൊതുതിരഞ്ഞെടുപ്പും വരാനിരിക്കുന്ന സാഹചര്യത്തിൽ ദേശീയ അദ്ധ്യക്ഷ ചുമതല ജെപി നദ്ദയ്ക്ക് തന്നെ നൽകാനാണ് ബിജെപിയുടെ തീരുമാനമെന്ന് അമിത് ഷാ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടേയും നേതൃത്വത്തിൽ 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി വിജയം കൈവരിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. നിർവാഹക സമിതി യോഗത്തിന് ശേഷം അമിത് ഷാ വിളിച്ചുചേർത്ത മാദ്ധ്യമ സമ്മേളനത്തിടയാണ് പ്രതികരണം.
Comments