കൊല്ലം: കൊല്ലത്ത് വീണ്ടും എൻഐഎ റെയ്ഡ്. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ നിസാറുദ്ദീന്റെ ചാത്തനാംകുളത്തെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മുതലാണ് പരിശോധന തുടങ്ങിയത്. വീട്ടിൽ നിന്നും ഡയറിയും ആധാർ രേഖകളും എൻഐഎ സംഘം കണ്ടെടുത്തിട്ടുണ്ട്.
ഫർണിച്ചർ കട നടത്തുന്ന ആളാണ് നിസാറുദ്ദീൻ. എൻഐഎ സംഘം വീട്ടിൽ പരിശോധന നടത്തിയ സമയത്ത് ഇയാൾ വീട്ടിലുണ്ടായിരുന്നില്ല.പിഎഫ്ഐയുടെ പ്രത്യക്ഷ പ്രവർത്തകനായിരുന്നില്ലെന്നും അനുഭാവിയാണെന്നാണ് കരുതിയിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
കൊല്ലത്ത് എൻഐഎ സംഘം വ്യാപകമായി പരിശോധന നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ചവറയിൽ പിഫ്ഐ ഭീകരൻ മുഹമ്മദ് സാദിഖിന്റെ വീട്ടിലും അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. കൊല്ലംയ, തിരുവനന്തപുരം ജില്ലകളിലെ കാര്യകർത്താക്കളുടെ വിശദ വിവരങ്ങൾ അടങ്ങിയ രേഖകളാണ് സാദിഖിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത്.
Comments