വിശാഖപട്ടണം : ആന്ധ്രാപ്രദേശ് ശിവലിംഗപുരത്ത് ട്രെയിൻ പാളത്തിൽ നിന്ന് തെന്നിമാറി. വിശാഖപട്ടണം-കിരാണ്ടുൽ ട്രൊയിനാണ് ചൊവ്വാഴ്ച രാവിലെ 9.45 ന് ശിവലിംഗപുരം റെയിൽവേ സ്റ്റേഷനിലെ കോട്ടവലാസ – അരകു ഭാഗത്തുവെച്ച് തെന്നി മാറിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
അപകട കാരണം വ്യക്തമായിട്ടില്ല. അതേസമയം പാളം തെന്നി മാറാനുള്ള കാരണം അന്വേഷിച്ച് വരികയാണ് റെയിൽവേ അധികൃതർ വ്യക്തമാക്കി. താപനില കൂടിയതോ, കുത്തനെയുള്ള ഭൂപ്രദേശം ആയതോ ആണ് അപകട കാരണമെന്നാണ് നിഗമനം.
പാളം തെന്നിമാറിയ ഉടൻ തന്നെ അധികൃതർ വിശാഖപട്ടണത്തിൽ നിന്ന് മറ്റൊരു ട്രെയിൻ സംഭവസ്ഥലത്ത് എത്തിക്കുകയും യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ എഞ്ചിനിയർ സംഘം ശിവലിംഗപുരത്ത് എത്തുകയും പാളം തെറ്റിയ കോച്ച് ട്രെയിനിൽ നിന്ന് വേർപെടുത്തി കിരാണ്ടുവിലേക്ക് അയയ്ക്കുകയും ചെയ്തു. ഉച്ചയോടുകൂടി പ്രവർത്തനം പൂർവസ്ഥിതിയിൽ ആയതായി റെയിൽവേ അധികൃതർ അറിയിച്ചു.
Comments