ന്യൂഡൽഹി : റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ ഗതാഗത നിയന്ത്രണം. ഡൽഹി ട്രാഫിക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയുളള മാർഗ്ഗ രേഖ പുറത്തു വിട്ടു. റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ച് നടക്കുന്ന റിഹേഴ്സലിന്റെ ഭാഗമായി ജനുവരി 18, 20, 21 തീയതികളിലായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. ഗതാഗത കുരുക്ക് സംബന്ധിച്ച് ഉണ്ടായേക്കാവുന്ന ട്രാഫിക് പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനാണ് നേരത്തെ തന്നെ ഇത്തരത്തിലൊരു നടപടി.
കർത്തവ്യപഥ്-റാഫി മാർഗ് ക്രോസിംഗ്, കർത്തവ്യപഥ്-ജൻപഥ് ക്രോസിംഗ്, കർത്തവ്യപഥ്-മാൻസിംഗ് റോഡ് ക്രേസിംഗ്, കർത്തവ്യപഥ്-സി-ഹെക്സാഗൺ എന്നിവിടങ്ങളിൽ നിയന്ത്രണമുണ്ടാവും. രാവിലെ 10:15 മുതൽ 12:30 വരെയായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക.
നവീകരിച്ച കർത്തവ്യപഥിലായിരിക്കും റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുക. പരേഡിനുളള സജ്ജീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജൻപഥ്, മാൻ സിംഗ് റോഡ് എന്നീ വഴികൾ അടച്ചിട്ടിരിക്കുകയാണ്. ഡിസംബർ 15-ന് സിപിഡബ്ല്യൂഡി പരേഡിനോടനുബന്ധിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. നിരവധി സജ്ജീകരണങ്ങളാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
Comments