വനവത്കരണം പ്രോത്സാഹിപ്പിക്കുന്നതിൽ ഏറെ മുന്നിലാണ് ഉത്തർപ്രദേശ് സർക്കാർ. കഴിഞ്ഞ ആറ് വർഷമായി വനവത്കരണത്തിൽ യോഗി സർക്കാർ ശ്രദ്ധപുലർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വർഷം 35 കോടി മരങ്ങൾ നടുമെന്ന് സർക്കാർ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് മാസം തൈകൾ നടാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകുമെന്ന് വനം, പരിസ്ഥിതി ,കാലാവസ്ഥ വ്യതിയാനമന്ത്രി അരുൺകുമാർ സക്സേന പ്രതികരിച്ചു.
കഴിഞ്ഞ വർഷവും സമാനമായ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടന്നിരുന്നു. ഇതിന്റെ ഭാഗമായി 35 കോടി തൈകളാണ് നട്ടത്. 2017-ലാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് ആദ്യമായി തുടക്കമാകുന്നത്. 2030-ഓടെ സംസ്ഥാനത്തെ ഹരിത വിസ്തൃതിയിൽ 15 ശതമാനത്തിന്റെ വർദ്ധനാവാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2021-ലെ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ 9.2 ശതമാനം വരുന്ന ഭൂപ്രദേശവും പച്ച വിരിച്ചു കിടക്കുകയാണ്. 2013-ൽ ഇത് 8.8 ശതമാനമായിരുന്നു. 2021-ലെ റിപ്പോർട്ടുകൾ പ്രകാരം 2019-ൽ സംസ്ഥാനത്ത് ഹരിത വിസ്തൃതിയിൽ 91 ചതുരശ്ര കീലോമീറ്ററിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
Comments