ന്യൂഡൽഹി: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ഗവേഷക വിദ്യാർത്ഥി മരിച്ചു. 30-കാരനായ അഷ്റഫ് നവാസ് ഖാനാണ് മരണപ്പെട്ടത്.
ഡൽഹി ഐഐടി ഗേറ്റിന് സമീപത്ത് വെച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം സംഭവിച്ചത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടയിലായിരുന്നു അപകടം.
തുടർന്ന് ഉടൻ തന്നെ ഇരുവരെയും സഫ്ദാർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അഷ്റഫിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുഹൃത്ത് അങ്കുർ ശുക്ല സാരമായ പരിക്കുകളെ തുടർന്ന് ചികിത്സയിൽ തുടരുകയാണ്.
ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ഫുട്ടേജുകൾ പരിശോധിച്ച് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Comments