തൃശൂർ: ഗുരുവായൂരിൽ ആനയിടഞ്ഞു. കൊമ്പൻ സിദ്ധാർത്ഥനാണ് ഇടഞ്ഞത്. ഗുരുവായൂർ തമ്പുരാൻപടിയിൽ വച്ചായിരുന്നു സംഭവം. ഇടഞ്ഞ ആനയെ ഉടൻ തന്നെ തളയ്ക്കാൻ കഴിഞ്ഞുവെന്ന് പോലീസ് അറിയിച്ചു.
കുളിപ്പിക്കാൻ കൊണ്ടുപോകും വഴിയായിരുന്നു സംഭവം. ഗുരുവായൂർ ദേവസ്വത്തിന്റെതാണ് സിദ്ധാർത്ഥൻ എന്ന കൊമ്പനാന. ആനക്കോട്ടയിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാറി തമ്പുരാൻപടിയിൽ എത്തിയപ്പോൾ ഇടയുകയായിരുന്നു.
അൽപദൂരം ഇടഞ്ഞ് ഓടിയെങ്കിലും വളരെ വേഗം ആനയെ തളയ്ക്കാൻ കഴിഞ്ഞു. മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ആന സൃഷ്ടിച്ചിട്ടില്ല. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്ന് ഗുരുവായൂർ പോലീസ് അറിയിച്ചു.
Comments