ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യാഴാഴ്ച യുഎഇയിലെത്തും. സന്ദർശന വേളയിൽ യുഎഇ മന്ത്രിമാരുമായും വിവിധ എമിറേറ്റുകളിലെ ഇന്ത്യൻ സമൂഹവുമായും കൂടിക്കാഴ്ച നടത്തും. ജനുവരി 19 മുതൽ 21 വരെയാണ് യുഎഇ സന്ദർശനം.
വെള്ളിയാഴ്ച രാവിലെ ഊദ് മേത്താ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളുമായി മന്ത്രി സംവദിക്കും. ഉച്ചക്ക് 12 മണി മുതൽ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ യുഎഇയിലെ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികളുമായി സംസാരിക്കും. പൊങ്കൽ ആഘോഷങ്ങളിലും പങ്കെടുക്കും. രാത്രി ഏഴ് മുതൽ ബിസിനസ് ബെയിലെ താജ് ദുബായിൽ ബിസിനസ് മേധാവികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.
21 ന് ശനിയാഴ്ച രാവിലെ ഒമ്പത് മണിമുതൽ അജ്മാൻ അൽ ജെർഫിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ഹാളിൽ തൊഴിലാളികൾക്കൊപ്പം പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാകും. 21ന് വൈകിട്ടോടെ ഇന്ത്യയിലേക്ക് മടങ്ങും.
Comments