ജയ്പൂർ : ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം തുടർന്ന് പാകിസ്താൻ. ഡ്രോൺ വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നുകളാണ് പിടികൂടിയത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ പാക് അതിർത്തിയിൽ വച്ചാണ് ഡ്രോൺ പിടികൂടിയത്. സംഭവത്തെ തുടർന്ന് അതിർത്തി സുരക്ഷ സേന രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൂട്ടാളികളായ മറ്റ് മൂന്നു പേർക്കുളള തിരച്ചിൽ തുടരുകയാണ്. ഏകദേശം 6.150 കിലോഗ്രാം ഹെറോയിൻ ആണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ പന്ത്രണ്ടിലധികം പ്രാവശ്യം പാകിസ്താൻ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചുവെന്ന് ശ്രീ ഗംഗാനഗറിലെ എഎസ്പി സത്നാം സിംഗ് പറഞ്ഞു. പഞ്ചാബിലേക്കും മുംബൈയിലേക്കുമാണ് ഏറ്റവുമധികം ഹെറോയിൻ ഡ്രോൺ മുഖേന എത്തിക്കുന്നതെന്ന് എഎസ്പി വ്യക്തമാക്കി.
കഴിഞ്ഞ മാസം 150 കിലോ ഹെറോയിൻ ആണ് അതിർത്തി സുരക്ഷ സേന പിടിച്ചെടുത്തത്. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് ഉപയോഗിക്കുന്ന നിരന്തര മാർഗ്ഗമാണ് ഡ്രോൺ. പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനുളള ഇടത്താവളമായി ശ്രീ ഗംഗാനഗർ മാറിയിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ കഴിഞ്ഞ ജനുവരി 15-ന് സമാനരീതിയിൽ ഹെറോയിൻ കടത്തുവാൻ ശ്രമിച്ചതിന് ശ്രീ ഗംഗാനഗറിൽ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Comments