ലക്നൗ: ഉത്തർപ്രദേശിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. വാരണാസിയിലെ കാല ഭൈരവി ക്ഷേത്രം, കാശി വിശ്വനാഥ് ക്ഷേത്രം എന്നിവിടങ്ങളിലാണ് അദ്ദേഹം ദർശനം നടത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ക്ഷേത്ര ദർശന വേളയിൽ ജെപി നദ്ദയ്ക്കൊപ്പമുണ്ടായിരുന്നു.
സംസ്ഥാനത്ത് വിവിധ പരിപാടികളിൽ നദ്ദ പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗാസിപുർ ജില്ലയിലെ വിവിധ പരിപാടികളിലും തുടർന്ന് പാവ്ഹാരി ആശ്രമത്തിൽ നിയുക്ത ഭടൻമാരുമായുള്ള യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
കഴിഞ്ഞ ദിവസമാണ് ബിജെപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തന്നെ തുടരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചത്. ഇക്കൊല്ലം ഒമ്പത് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ പൊതുതിരഞ്ഞെടുപ്പും വരാനിരിക്കുന്ന സാഹചര്യത്തിൽ ദേശീയ അദ്ധ്യക്ഷ ചുമതല ജെപി നദ്ദയ്ക്ക് തന്നെ നൽകാനാണ് ബിജെപിയുടെ തീരുമാനമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നദ്ദയുടെ ക്ഷേത്ര ദർശനം.
Comments