മലപ്പുറം: സ്വന്തം മകളെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസുകാരൻ അറസ്റ്റിൽ. മലപ്പുറം മങ്കട കൂട്ടിൽ ചേരിയം സ്വദേശി അബ്ദുൽവാഹിദ് (33) ആണ് അറസ്റ്റിലായത്. ഭാര്യ നൽകിയ പരാതിയിന്മേൽ പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു അബ്ദുൾവഹാബ്. കഴിഞ്ഞ 18ന് സ്കൂളിലെത്തിയ ഇയാൾ നാലുവയസുകാരിയായ മകളെ ബൈക്കിൽ കടത്തിക്കൊണ്ട് പോകുകയായിരുന്നു. പിന്നാലെ ഭാര്യ മഞ്ചേരി പൊലീസിൽ പരാതി നൽകി.
പിടിയിലായ അബ്ദുൾവഹാബിനെ പോലീസ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. കോടതി രണ്ടാഴ്ചത്തേയ്ക്ക് ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കുട്ടിയെ കൊണ്ടു പോകാൻ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
എറണാകുളം ഐആർബി ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് ഇയാൾ.
Comments