വഡോദര : സ്കൂൾ കുട്ടികൾക്കും ,പെൺകുട്ടികൾക്കും വഴി നടക്കാനാകാതെ ശല്യമായ പൂവാലന്മാരെ കൈയ്യോടെ പിടികൂടി ഏത്തമിടീച്ച് പോലീസ്.ഗിർ സോമനാഥിലെ കൊഡിനാർ പട്ടണത്തിലാണ് സംഭവം.
സ്കൂൾ പരിസരങ്ങളിലും, ബസ് സ്റ്റോപ്പുകളിലും അപ്രതീക്ഷിത പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ് . സിവിൽ ഡ്രസിലായിരുന്നു പോലീസ് ഉദ്യോഗസ്ഥർ . ഇതിനിടെയാണ് സ്ഥിരമായി പെൺകുട്ടികളെ ശല്യം ചെയ്യുന്ന സംഘം എത്തിയത് . കൈയ്യോടെ പിടികൂടിയ പോലീസ് ഇവരെ കൊണ്ട് പരസ്യമായി ഏത്തമിടീച്ചു . തെറ്റ് പറ്റിപോയതാണെന്നും , ഇനി ചെയ്യില്ലെന്നും പറഞ്ഞ് കരഞ്ഞതോടെ പോലീസ് ഏത്തമിടീൽ നിർത്തിച്ച് ഇവർക്കെതിരെ കേസെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
നഗരത്തിലെ സ്കൂളുകൾക്കും ട്യൂഷൻ ക്ലാസുകൾക്കും ചുറ്റും പ്രത്യേക പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട് . തങ്ങളെ ആരെങ്കിലും ശല്യം ചെയ്താൽ നിർഭയം പോലീസിൽ അറിയിക്കാനും പോലീസ് പെൺകുട്ടികൾക്ക് നിർദ്ദേശം നൽകി.
Comments