കൊച്ചി : അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 47 ലക്ഷം വിലവരുന്ന സ്വർണവുമായി യുവാവ് പിടിയിൽ. തൃശൂർ സ്വദേശിയായ റിയാസാണ് അറസ്റ്റിലായത്.
ദുബായിൽ നിന്നുള്ള ഇകെ 532 വിമാനത്തിൽ സ്വർണവുമായി യുവാവ് യാത്ര ചെയ്യുന്നുണ്ടെന്ന് കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് സ്വർണം കണ്ടെടുത്തത്. 955.14 ഗ്രാം വരുന്ന സ്വർണം നാല് കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ മാസവും 46.50 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. സ്വർണകള്ളകടത്ത് വർദ്ധിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ കസ്റ്റംസ് അധികൃതർ കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Comments