ന്യൂഡൽഹി : നിക്കാഹ് ഹലാലയും, മുത്വലാഖും കണ്ട് മടുത്ത മുസ്ലീം യുവതി ഹിന്ദു മതം സ്വീകരിച്ചു. ബാഗേശ്വർ ധാമിലെ മഹന്ത് പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയുടെ വേദിയിൽ വെച്ചാണ് സുൽത്താന ബീഗം എന്ന യുവതി സനാതന ധർമ്മം സ്വീകരിച്ചത് .
ക്ഷേത്രങ്ങളിൽ പോയി ആരാധന നടത്തിയതിനാൽ തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കിയെന്നും , സ്ത്രീകളുടെ ജീവിതം പാഴാക്കാത്തത് ഹിന്ദു മതത്തിൽ മാത്രമാണെന്നും സുൽത്താന പറയുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
‘ എന്റെ പേര് സുൽത്താന. ഞാൻ ഛത്തീസ്ഗഢ് ബിലാസ്പൂർ സ്വദേശിയാണ്. എന്റെ അച്ഛന്റെ പേര് ആമിർ ഖാൻ, അമ്മയുടെ പേര് സർവാരി ബീഗം. ഞാൻ ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നു, അതുകൊണ്ടാണ് എന്റെ കുടുംബാംഗങ്ങൾ എന്നെ ഉപേക്ഷിച്ചത്. ഞാൻ മുസ്ലീമിന്റെ പേരിലുള്ള കളങ്കമാണെന്ന് ഇക്കൂട്ടർ എന്നോട് പറയുന്നു. ഞാൻ മരിച്ചാൽ നരകത്തിൽ പോകുമെന്ന് പ്രചരിപ്പിക്കുന്നു. ഹിന്ദുത്വത്തേക്കാൾ മികച്ച മതം മറ്റൊന്നില്ലെന്നാണ് എന്റെ മനസ്സ് പറയുന്നത്. കാരണം ഈ മതം നാഗരികതയുടെ മതമാണ്, ആചാരങ്ങളുടെ മതമാണ്. സഹോദരങ്ങളും സഹോദരിമാരും തമ്മിൽ വിവാഹമില്ല. സ്ത്രീകളുടെ ജീവിതം ഇതിൽ പാഴായില്ല. ഇതിൽ മുത്വലാഖ് ഇല്ല. ഇതിൽ മംഗളസൂത്രം പ്രധാനമാണ്. ശ്രീകൃഷ്ണ ഭഗവാനെയും ഞാൻ ആരാധിക്കുന്നു.‘ വീഡിയോയിൽ സുൽത്താന പറയുന്നു.
ദിവസങ്ങൾക്ക് മുൻപാണ് നിക്കാഹ് ഹലാലയെ ഭയന്ന് മുസ്ലീം യുവതി ഹിന്ദു മതത്തിലേക്ക് വന്നത്.
Comments