പാലക്കാട്: മയക്കുവെടിയേറ്റ പിടി സെവനെ ലോറിയിലേക്ക് കയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ. കറുത്ത തുണികൊണ്ട് മുഖം മറച്ച ശേഷം കുങ്കി ആനകളുടെ സഹായത്തോടെയാണ് ലോറിയിലേക്ക് കയറ്റുന്നത്. ശേഷം പ്രത്യേകം തയാറാക്കിയിരിക്കുന്ന കൂട്ടിലെത്തിക്കും.
സുരേന്ദ്രൻ, വിക്രം, ഭരതൻ എന്നീ കുങ്കി ആനകളുടെ സഹായത്തോടെയാണ് ലോറിയിലേക്ക് കയറ്റുന്നത്. കാലുകളിൽ വടംകെട്ടി പിന്നിൽ നിന്നും ഇരു വശങ്ങളിൽ നിന്നും കുങ്കി ആനകളെക്കൊണ്ട് തള്ളിച്ചാണ് ലോറിയിലേക്ക് കയറ്റുന്നത്.
ഇന്ന് രാവിലെ 7.15 നാണ് പിടി സെവനെ മയക്കുവെടി വെച്ചത്. ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുളള ദൗത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്തെത്തി ആനയെ കണ്ടെത്തി മയക്കുവെടി വെച്ചത്.
Comments