തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളത്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ പെയ്തേക്കും. ചൊവ്വാഴ്ചയോടെ മഴ ആരംഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്.
മഡഗാസ്ക്കർ ദ്വീപിന് സമീപം രൂപം കൊണ്ട ചുഴലിക്കാറ്റാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണമാകുന്നത്. കൂടാതെ ബംഗാൾ ഉൾക്കടലിൽ നിന്നും തണുത്ത ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കും.
എന്നാൽ കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
Comments