കണ്ണൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റില്‍. കണ്ണൂര്‍ നഗരത്തിലെ വ്യാപാരിയും കാട്ടാമ്പള്ളി സ്വദേശിയുമായ യഹിയ ആണ് അറസ്റ്റിലായത്.
പതിനൊന്നു വയസുകാരിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. കുട്ടി പീഡന വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവർത്തകർ പെൺകുട്ടിയില്‍ നിന്നും വിവരങ്ങള്‍ തേടി കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്കി.
കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. ഇതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു യഹിയ. ഇയാൾ പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണെന്നും ഈ ബന്ധമാണ് പ്രതി ചൂഷണം ചെയ്തതെന്നും സൂചനയുണ്ട്.
Comments