പനാജി: ഗോവയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഡാംഗുയി കോളനിയിലാണ് അപകടമുണ്ടായത്. റസ്റ്റോറന്റിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ റസ്റ്റോറന്റിലാണ് അപകടമുണ്ടായത്. പൈപ്പിൽ നിന്നുള്ള വാതക ചോർച്ച സിലിണ്ടർ പൊട്ടിത്തെറിക്കാൻ കാരണമായെന്ന് പോലീസ് പറയുന്നു.
അപകടത്തിന്റെ തീവ്രത കുറവായതിനാൽ ആളപായം സംഭവിച്ചിട്ടില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മാദ്ധ്യമങ്ങളെ അറിയിച്ചു.
സംഭവത്തെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥിതിഗതികൾ വിലയിരുത്തി. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Comments