പാലക്കാട്: വീണ്ടും ആന പേടിയിൽ ധോണി. നാടിനെ വിറപ്പിച്ച ധോണി കൂട്ടിലായെങ്കിലും ധോണി നിവാസികളുടെ പേടി ഒഴിയുന്നില്ല. ഇന്നലെ രാത്രിയാണ് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങിയത്. ജനവാസമേഖലയിലിറങ്ങിയ ഒറ്റയാൻ തെങ്ങുകളും നെല്ഡകൃഷിയും നശിപ്പിച്ചു. ആർആർടി സംഘം സ്ഥലത്തെത്തി ഒറ്റയാനെ തുരത്തി.
തിങ്കാളാഴ്ച രാത്രി എട്ട മണിയോടെയാണ് ഒറ്റയാൻ ഇറങ്ങിയത്.ജനവാസ മേഖലയിൽ എത്തിയ ആന വീട്ടുപറമ്പിലെ തെങ്ങുകളും നെൽകൃഷിയും നശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം സ്ഥലത്തെത്തിയാണ് ആനയെ തുരത്തിയത്. പിടി സെൽവനെ പിടികൂടിയെങ്കിലും വീണ്ടും ജനവാസ മേഖലയിലേക്ക് കാട്ടാനകൾ ഇറങ്ങാൻ തുടങ്ങിയതോടെ ആശങ്കയിലാണ് നാട്ടുകാർ.
നാടിനെ വിറപ്പിച്ച പിടി സെൽവനൊപ്പം എത്തിയ ആനകളാണ് ഇന്നലെയുമെത്തിയതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ആനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യംം. കൂട്ടിലായ കൊമ്പനെ മെരുക്കിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഒരാഴ്ചയ്ക്കകം തുടങ്ങുമെന്നാണ് വനം വകുപ്പ് നൽകുന്ന വിശദീകരണം.
Comments