ന്യൂഡൽഹി: പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളായ കുട്ടികൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7-കല്യാൺ മാർഗിൽ വെച്ചാണ് അദ്ദേഹം കുട്ടികളുമായി സംസാരിക്കുക.
നൂതന ആശയം, സാമൂഹിക സേവനം, വിദ്യാഭ്യാസം, കായികം, കല-സംസ്കാരികം, ധീരത തുടങ്ങി ആറ്
മേഖലകളിലെ നേട്ടങ്ങൾ കരസ്ഥമാക്കിയ കുട്ടികളെയാണ് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം നൽകി ആദരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പതിനൊന്ന് സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയിൽ നിന്നുള്ള 11 കുട്ടികളാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്. ഇതിൽ അഞ്ച് ആൺകുട്ടികളും ആറ് പെൺകുട്ടികളും ഉൾപ്പെടുന്നു.
Comments