കൊൽക്കത്ത: 54 ലക്ഷം രൂപയുടെ സ്വർണ ബിസ്ക്കറ്റ് അനധികൃതമായി കടത്താൻ ശ്രമിച്ചയാൾ ബിഎസ്എഫിന്റെ പിടിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ ബബ്ലു മൊല്ലയാണ് അറസ്റ്റിലായത്. നോർത്ത് 24 പാരഗൺസിൽ നിന്ന് അതിർത്തി പ്രദേശമായ തരാളിയിലേക്ക് കടക്കവെയാണ് ഇയാൾ പിടിയിലാകുന്നത്.
933 ഗ്രാമിന്റെ എട്ട് സ്വർണ ബിസ്ക്കറ്റുകളാണ് ബിഎസ്എഫ് പിടിച്ചെടുത്തത്. മൽഡ ജില്ലയിൽ നിന്ന് കഴിഞ്ഞ ദിവസവും 26 ലക്ഷത്തിന്റെ സ്വർണം ബിഎസ്എഫ് പിടികൂടിയിരുന്നു.
Comments