തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോർഡിൽ. ഗ്രാമിന് 5,270 രൂപയും പവന് 42,160 രൂപയുമാണ് ഇന്നത്തെ വില. 2020 ഓഗസ്റ്റിലാണ് ഇതിനു മുൻപ് സ്വർണ വില 42,000 രൂപയിലെത്തിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഉപഭോക്താക്കൾ സ്വർണത്തെ സമീപിച്ചതാണ് വില വർധനവിന് കാരണമായതെന്ന് കരുതുന്നു.
ചൊവ്വാഴ്ച മാത്രം പവന് 280 രൂപയാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 35 രൂപയും കൂടി. കഴിഞ്ഞ നാല് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്ന് വർധിച്ചത്. ഇന്നലെ വരെ ഒരു പവൻ സ്വർണത്തിന് 41,880 രൂപയായിരുന്നു വില. സമാനമായി കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിനായിരുന്നു സ്വർണവില 42,000 കടന്നത്. കൊറോണ പ്രതിസന്ധിക്കിടെയായിരുന്നു സംഭവം.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജനുവരി രണ്ടിനായിരുന്നു. 40,360 രൂപയിലെത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളിൽ നിരക്ക് കുത്തനെ ഉയർന്നു. ജനുവരി 20ന് 41,800 ആയിരുന്നു വില. നാല് ദിവസം തൽസ്ഥിതിയിൽ തുടർന്നതിന് ശേഷം പവന് 280 രൂപ കൂടുകയായിരുന്നു.
Comments