കൊച്ചി : ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്ക് നൽകുന്ന എക്സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്കാരം സ്വന്തമാക്കിയ പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ . രണ്ട് ദിവസം മുൻപ് ആഭ്യന്തര മന്ത്രി അമിത് ഷായാണ് ദിവ്യ എസ് അയ്യർക്ക് അവാർഡ് സമ്മാനിച്ചത് . അതിനു പിന്നാലെയാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘ മികച്ച കളക്ടർക്കുള്ള ഇന്ത്യൻ എക്സ്പ്രസ്സ് എക്സലൻസ് ഗുഡ് ഗവർണെൻസ് അവാർഡ് നേടിയ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ: ദിവ്യാ IAS ന് ആശംസകൾ Dr. Divya S Iyer IAS ‘ ഉണ്ണി മുകുന്ദൻ കുറിച്ചു.
സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്.ആർ.എം.ലോധയുടെ അധ്യക്ഷയിലെ വിദഗ്ദ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കലക്ടർമാരെ പുരസ്കാരത്തിന് അർഹരായി തിരഞ്ഞെടുത്തത്. ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ടു വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ചെയ്ത പ്രവൃത്തികൾ ആണ് സ്പെഷ്യൽ ജൂറി പുരസ്കാരത്തിൽ പരാമർശിച്ചിരുന്നത് .
കടുത്ത ഈശ്വരഭക്തയും അയ്യപ്പഭക്തയും ആയ ദിവ്യ എസ് അയ്യര്‍ തിരുവാഭരണ ഘോഷയാത്രയ്ക്ക് പമ്പയില്‍ സ്വീകരണം കൊടുത്തപ്പോള്‍ ശരണം വിളിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു.
Comments