ന്യൂഡൽഹി: വിമാനത്തുനുള്ളിൽ മദ്യം നൽകുന്നത് സംബന്ധിച്ച നയത്തിൽ മാറ്റം വരുത്തി എയർ ഇന്ത്യ വിമാന കമ്പനി. എയർ ഇന്ത്യ വിമാനത്തിലെ തുടർച്ചയായുണ്ടാകുന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
വിമാനത്തിനുള്ളിൽ മദ്യം സുരക്ഷിതമായും മാന്യമായും കൈകാര്യം ചെയ്യണമെന്ന് പുതുക്കിയ നയത്തിൽ പറയുന്നു. യാത്രക്കാർ മദ്യം അമിതമായി ആവശ്യപ്പെടുന്ന സാചര്യമുണ്ടായാൽ ആവശ്യം നിരസിക്കാം. പുറത്ത് നിന്ന മദ്യം കൊണ്ടു വന്ന് ഉപയോഗിക്കാൻ അനുവദിക്കില്ല. ഒരാളുടെ മദ്യാപാനം മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ മദ്യപിക്കുന്നത് നിരുത്സാഹപ്പെടുത്താമെന്നും മദ്യ സേവന നയത്തിൽ പറയുന്നു. പുതുക്കിയ മദ്യ സേവനനയം എയർലൈൻ ജീവനക്കാർക്കുള്ള പരിശീലന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂയോർക്ക്- ന്യൂഡൽഹി വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച് സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർ ഇന്ത്യയുടെ മേൽ 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. കൂടാതെ ഇൻ ഫ്ളൈറ്റ് ഡയറക്ടറോട് മൂന്ന് ലക്ഷം രൂപ പിഴയടക്കാനും ആവശ്യപ്പെട്ടിരുന്നു.
Comments