ന്യൂഡൽഹി : ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗാലൻട്രി പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 103 ഗാലൻട്രി പുരസ്കാരങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ 7 പേർക്കും സ്തുത്യർഹ സേവനത്തിനുള്ള ഫയർ സർവീസ് മെഡൽ 38 പേർക്കും ലഭിക്കും.
55 ഉദ്യോഗസ്ഥർക്ക് ഹോം ഗാർഡ്, സിവിൽ ഡിഫൻസ് മെഡലുകളും ലഭിക്കും. ചണ്ഡീഗഡിൽ നിന്നുള്ള ഹോം ഗാർഡ് വോളണ്ടിയർ പ്രകാശ് സിംഗ് നേഗിക്ക് ധീരതയ്ക്കുള്ള ഹോം ഗാർഡ് സിവിൽ ഡിഫൻസ് മെഡലും നൽകും.
രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള ഹോം ഗാർഡ് സിവിൽ ഡിഫൻസ് മെഡൽ 9 പേർക്കും സ്തുത്യർഹ സേവനത്തിനുള്ള ഹോം ഗാർഡ് സിവിൽ ഡിഫൻസ് മെഡൽ 45 പേർക്കും ലഭിക്കും.
ധീരതയ്ക്കുള്ള ഫയർ സർവീസ് മെഡലുകൾ നേടിയ 47 ഉദ്യോഗസ്ഥരിൽ ജമ്മു കശ്മീരിലെ ഫിർദൗസ് അഹമ്മദ് ഖാനും ബഷീർ അഹമ്മദ് അഹാംഗറും തിരഞ്ഞെടുക്കപ്പെട്ടു.
എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും ഫയർ സർവീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ് എന്നിവയിലെ ഉദ്യോഗസ്ഥർക്ക് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലും വിശിഷ്ട സേവനങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലും ഗാലൻട്രി മെഡലും മെറിറ്റോറിയസ് സർവീസസ് മെഡലുകളും നൽകുന്നു.
Comments