ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ഈജിപ്ഷ്യൻ പ്രസിഡന്റുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താഹ് എൽ സിസിക്ക്
ഉജ്ജ്വല വരവേൽപ്പാണ് രാജ്യം സമ്മാനിച്ചത്.
ഇന്ത്യയും ഈജിപ്തും തമ്മിൽ കാലങ്ങളായി മികച്ച വ്യാപാരബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. 2021-22 ൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ വർദ്ധനവ് ഉണ്ടായതായി ഇന്ത്യൻ എംബസി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ സന്ദർശന വേളയിൽ രാജ്യത്തെ ബിസിനസ് പ്രമുഖരുമായും ഈജിപ്ഷ്യൻ പ്രസിഡന്റ് ചർച്ച നടത്തുന്നുണ്ട്.
ഈജിപ്ത് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Comments