ന്യൂഡല്‍ഹി:റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവമായ ‘ഭാരത് പര്‍വ്’ ന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിര്‍വഹിക്കും. കേന്ദ്ര ടൂറിസം മന്ത്രാലത്തിന്റെ ആഭിമുഖ്യത്തില്‍ ചെങ്കോട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍ പഥിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
റിപ്പബ്ലിക്ക് ദിന പരേഡുകളില്‍ അണിനിരന്ന മികച്ച നിശ്ചല ദൃശ്യങ്ങള്‍ ഭാരത് പര്‍വില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിന് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര് അവതരിപ്പിക്കുന്ന കലാ രൂപങ്ങളുടെ അവതരണവും നടക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഭക്ഷണ രീതികള്‍ പരിചയപ്പെടുത്തുന്ന ഫുഡ് കോര്‍ട്ടും സജ്ജീകരിക്കുന്നുണ്ട്. കൂടാതെ അറുപത്തിയഞ്ചോളം കരകൗശല സ്റ്റാളുകളും ഭാരത് പര്‍വില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നുണ്ട്.
റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി 2016 മുതലാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് പര്‍വ്വ് സംഘടിപ്പിക്കാന്‍ തുടങ്ങിയത്. നാളെ ആരംഭിക്കുന്ന സാംസ്കാരികോത്സവം 31ന് ആവസാനിക്കും.
Comments