ലക്നൗ: യോഗി സർക്കാർ സംഘടിപ്പിക്കുന്ന 7-ാമത് പക്ഷി ഉത്സവം ഫെബ്രുവരി 1 മുതൽ 3വരെ ഉത്തർപ്രദേശിലെ മഹോബ ജില്ലയിലെ വിജയസാഗർ പക്ഷി സങ്കേത്തിൽ നടക്കുമെന്ന് സ്റ്റേറ്റ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഇക്കോ-ടൂറിസം ഡിവിഷൻ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപടിയിൽ പക്ഷികളെ കുറിച്ചുള്ള പഠനത്തിൽ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള പ്രഗത്ഭർ പങ്കെടുക്കും. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പത്രസമ്മേളനത്തിൽ ഉത്തർ പ്രദേശ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് മേധാവി മംമ്ത സഞ്ജീവ് ദുബ്ബെ അറിയിക്കും.
ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന ഫെസ്റ്റിവെല്ലിൽ ഫീൽഡ് എക്സെപ്ഷനുകളും പ്രത്യേക പാനൽ സെഷനുകളും ഫോട്ടോ എക്സിബിഷനും പുസ്തക പ്രകാശനവും അടക്കം നിരവധി പരിപാടികൾ നടക്കും.
ഉത്തർപ്രദേശിലെ വനസമ്പത്ത് വിപുലമാക്കുന്നതിന് യുപി വനം വകുപ്പും യുപി ടൂറിസവും ചേർന്ന് സമ്മിശ്രമായ പരിപാടികൾ നടത്തിയിരുന്നു ഇതിൽ നിന്നുണ്ടായ പുരോഗതി എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടികൂടിയാണ് ഇത്തരത്തിൽ ഒരു ഫെസ്റ്റിവെല്ല് നടത്തുന്നതെന്നും മംമ്ത സഞ്ജീവ് ദുബ്ബേ പറഞ്ഞു.
ഉത്തർപ്രദേശിലെ ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളെ അഭിനന്ദിക്കുന്നതിന് കൂടി വേണ്ടിയാണ് പക്ഷി ഉത്സവം ലക്ഷ്യമിടുന്നത്.
Comments