മുംബൈ: മുംബൈയ്ക്ക് ആശ്വാസ വാർത്ത. ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം ജില്ലയിൽ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
2020-ന് ശേഷം ഇതാദ്യമായാണ് മുംബൈയിൽ പൂജ്യം കൊറോണ കേസുകൾ രേഖപ്പെടുത്തുന്നത്. ജനസാന്ദ്രതയേറെയുള്ള നഗരമെന്ന നിലയിൽ രോഗ്യവ്യാപനം കുറഞ്ഞുവെന്നത് ആശ്വാസകരമാണ്.
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് 2,772 സാമ്പിളുകൾ പരിശോധിച്ചതിൽ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2020 മാർച്ച് 16നാണ് ജില്ലയിൽ ആദ്യ കൊറോണ കേസ് രേഖപ്പെടുത്തിയത്.
Comments