താനെ:കാമുകിയെ വീഴ്ത്താൻ വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ ശുഭം ബാസ്കർ പവാർ ആണ് അറസ്റ്റിലായത്. കാമുകിയെ ‘ഇംപ്രസ്’ ചെയ്യിക്കാനാണ് വാഹനങ്ങൾ മോഷ്ടിച്ചതെന്ന് ബാസ്കർ പവാർ പറഞ്ഞു. ഇയാളിൽ നിന്ന് 13 വാഹനങ്ങൾ കണ്ടെത്തു.
ലാത്തുർ, സോലാപുർ, പുനെ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി 16.05 ലക്ഷം രൂപ വിലമതിക്കുന്ന 13 ബൈക്കുകളാണ് ഇയാൾ മോഷ്ടിച്ചത്. ചോദ്യം ചെയ്യലിലാണ് പവാർ ഇക്കാര്യം വെളിപ്പെടുത്തിയത്.
Comments