ഹൈദരബാദ്: ഹൈക്കോടതി ഉത്തരവിട്ടിട്ടും റിപ്പബ്ലിക് ദിനം ആഘോഷിക്കാതെ തെലങ്കാന സർക്കാർ. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും മന്ത്രിമാരും ഔദ്യോഗികമായ എല്ലാം റിപ്പബ്ലിക് ദിന പരിപാടിയിൽ നിന്നും വിട്ടുനിന്നു.
കോവിഡ് മാനദണ്ഡങ്ങൾ മറയാക്കി റിപ്പബ്ലിക് ദിന ചടങ്ങ് ഉപേക്ഷിക്കാൻ ചന്ദ്രശേഖർ റാവു ആദ്യമേ ശ്രമിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതി രംഗത്ത് വന്നിരുന്നു. കേന്ദ്രസർക്കാറിന്റെ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് ആഘോഷിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
രാജ് ഭവനിൽ ഗവർണർ തമിഴിസൈ സൗന്ദർരാജൻ പതാക ഉയർത്തി. റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഗവർണർ കത്തയച്ചിരുന്നു. എന്നാൽ ആരും പ്രതീകരിച്ചിരുന്നില്ല. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
Comments