ന്യൂഡൽഹി : ബിജെപി കേന്ദ്ര കമ്മറ്റി യോഗം ഇന്ന് ഡൽഹിയിൽ വച്ച് നടക്കും. പാർട്ടി ആസ്ഥാനത്ത് വച്ച് യോഗം ചേരും. ത്രിപുര തിരഞ്ഞെടുപ്പിലെ മത്സരാർത്ഥികളുടെ അന്തിമ ഘട്ട പ്രഖ്യാപനം യോഗത്തിലുണ്ടാകും. ഇതിന് പുറമേ മൂന്ന് വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിലെ പാർട്ടി തന്ത്രങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.
കേന്ദ്ര കമ്മറ്റി യോഗത്തിന് മുന്നോടിയായി നിരവധി യോഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ത്രിപുരയുടെ ചുമതല വഹിക്കുന്ന ഡോക്ടർ മഹേഷ് ശർമ്മ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കൺവീനർ സമ്ബിത് പത്ര, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം ചേർന്നിരുന്നത്.
60 അംഗങ്ങളുടെ പേരുകളാണ് യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ഈ പട്ടികയിൽ നിന്നും യോഗ്യരായവരെ തിരഞ്ഞെടുക്കും. സംസ്ഥാനത്ത് ഇതിനുള്ള സഖ്യമില്ല എങ്കിൽ അത് പരിശോധിക്കുമെന്നും പാർട്ടി യോഗത്തിലൂടെ അറിയിച്ചു. തിരഞ്ഞെടുത്ത സ്ഥാനാർത്ഥികൾ അവരുടെ മികവിനനുസൃതമായി വിവിധ വകുപ്പുകളിലേക്കാവും മത്സരിക്കുകയെന്നും യോഗത്തിൽ പറഞ്ഞു.
10:30 വരെ നീണ്ട യോഗത്തിൽ ബിജെപി കോർ അംഗങ്ങളും പങ്കുചേർന്നിരുന്നു. യോഗമവസാനിച്ചതിന് ശേഷം അമിത് ഷാ, ജെപി നദ്ദാ, ബിഎൽ സന്തോഷ് എന്നിവർ അഞ്ച് മണിക്കൂറിലധികം നദ്ദയുടെ വീട്ടിൽ സംവദിച്ചു.
Comments